sathi
പ്രതിഷേധ ധർണ്ണയിൽ ഏക്ഷൻ കൗൺസിൽ ചെയർമാൻ കരിച്ചാലി പ്രേമൻ സംസാരിക്കുന്നു

ബേപ്പൂർ: മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിക്കുന്നതായി ആരോപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഓൾ കേരള ബോട്ട് ഓപ്പറ്റേഴ്സ് അസോസിയേഷൻ വൈ പ്രസിഡന്റ് കെ.പി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ കരിച്ചാലി പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ടി. അബ്ദുൾ ഗഫൂർ, രാജീവ് തിരുവച്ചിറ , കെ.പി.ഹുസൈൻ, കെ.വേണുഗോപാൽ , ബഷീർ ,രാമകൃഷ്ണൻ , ഉമേശൻ, ഷിബി, മൊയ്തീൻ കോയ എന്നിവർ പ്രസംഗിച്ചു. ട്രഷറർ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.