img
കടമേരിയിലെ സഹദ് പറമ്പത്തിന് ഖിദ്മ യു.എ.ഇ. കമ്മിറ്റി നൽകുന്ന ഉപഹാരം വാർഡ് മെമ്പർ ടി. കെ. ഹാരിസ് സമ്മാനിക്കുന്നു

വടകര: ആയഞ്ചേരിയിൽ കല്യാണ വീട്ടിൽ ഷോക്കേറ്റ പാചകത്തൊഴിലാളിയെ സാഹസികമായി രക്ഷിച്ച കടമേരി - കീരിയങ്ങാടി സ്വദേശി പറമ്പത്ത് സഹദിനെ യു. എ. ഇ യിലുള്ള കടമേരി സ്വദേശികളുടെ കൂട്ടായ്മയായ 'ഖിദ്മ' കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കല്യാണവീട്ടിൽ പാചക ജോലിക്ക് എത്തിയ തീക്കുനി സ്വദേശി ജുനൈദിനാണ് ഷോക്കേറ്റത്. സഹദിന്റെ അവസരോചിത ഇടപെടലാണ് ജുനൈദിന്റെ ജീവൻ രക്ഷിക്കാനായത്. വാർഡ് മെമ്പർ ടി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഖിദ്മ പ്രസിഡന്റ് ഫൈസൽ ചാലിൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഷംസുദ്ദീൻ, പാറമ്മൽ ഇബ്രാഹിം, എൻ.കെ.നാസർ, ടി.കെ. അഷറഫ് നുപ്പറ്റ, സി.കെ. ഫൈസൽ, നിസാർ രയരോത്ത് എന്നിവർ പ്രസംഗിച്ചു. നാസർ ഒതയോത്ത് സ്വാഗതവും മഷ്ഹൂദ് പൂവുള്ളതിൽ നന്ദിയും പറഞ്ഞു