2
പടം: ചെക്യാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ നിർവ്വഹണ സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു.

പാറക്കടവ്: ചെക്യാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വസന്ത കരിന്ത്രയിൽ അദ്ധ്യക്ഷത വഹിച്ചു. വി.ഇ.ഒ. അഖില റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സുബൈർ പാറേമ്മൽ, റംല കുട്ട്യാപ്പണ്ടി, മെമ്പർമാരായ ഖാലിദ് ടി.കെ, ഹാജറ ചെറൂണിയിൽ, കുമാരൻ കെ.പി, മോഹൻദാസ് കെ.പി, ബീജ.കെ, അസിസ്റ്റന്റ് സെക്രട്ടറി ബാബുരാജ്, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ്‌ ബി.പി. മൂസ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദൻ കെ.കെ. സ്വാഗതം പറഞ്ഞു.