sathi
പ്രതിഷേധ കൂട്ടായ്മ ഡി കെ ടി എഫ് സംസ്ഥാന പ്രസിഡണ്ട് യു വി ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ : രാഷ്ട്രീയ ലാഭത്തിനായി പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മറ്റി മാത്തോട്ടം അങ്ങാടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.കെ.ടി.ഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. എം.ധനീഷ് ലാൽ, രമേശ് നമ്പിയത്ത്, പി.കുഞ്ഞിമൊയ്തീൻ, ടി.കെ. അബ്ദുൾ ഗഫൂർ, രാജേഷ് അച്ചാറമ്പത്ത്, എ.എം. അനിൽകുമാർ, പി.കെ.സി.നവാസ്,സി.ട്ടി ഹാരിസ്, മലയിൽ ഗീത, സൽമാൻ അരക്കിണർ തുടങ്ങിയവർ പ്രസംഗിച്ചു.