 
വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദിനമാചരിച്ചു. പ്രിൻസിപ്പൽ സീമ.എൻ.വി പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകൻ ജയഫർ.എൻ ലഹരി വിരുദ്ധ ജാഗ്രത ജ്യോതി തെളിച്ചു. തുടർന്ന് ലഹരി വിരുദ്ധ ആശയത്തിലൂന്നി വിദ്യാർത്ഥികൾ അവധിക്കാലത്ത് തയ്യാറാക്കിയ പഠന മെറ്റീരിയലുകൾ പ്രിൻസിപ്പാളിന് കൈമാറി. 2023- 24 അദ്ധ്യയന വർഷത്തിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച എൻ.എസ്.എസ് വൊളണ്ടിയർമാർക്കും മത്സര വിജയികൾക്കും സമ്മാനം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതി.പി, ഇസ്മയിൽ പറമ്പത്ത്, രജീഷ്.വി.പി എന്നിവർ നേതൃത്വം നൽകി. അനുഷ്ക സ്വാഗതവും സനഗ് നന്ദിയും പറഞ്ഞു.
ഫോട്ടോ: ഓർക്കാട്ടേരി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എൻ.എസ്.എസ് ദിനാചരണത്തിൽ നിന്ന്