കുന്ദമംഗലം: കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെ.എസ്.ബി.എ) 56-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2025 മേയ് 4 ,5, 6 തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം മുതലക്കുളം സരോജ് ഭവനിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രവീന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ വിപുലമായ നടത്തിപ്പിനായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു. എം.ഉമ്മർ, സി.എൻ.ശശികുമാർ, കെ.എൻ.അനിൽ ബിശ്വാസ്, എൻ.കെ.രവീന്ദ്രൻ, എ.ടി.സലീം, പി.സക്കീർ ഹുസൈൻ,
കെ.ഇ.ബഷീർ, യു.എൻ.തമ്പി എന്നിവർ പ്രസംഗിച്ചു. കെ.ആനന്ദ്കുമാർ നന്ദി പറഞ്ഞു.