lorry

കോഴിക്കോട്: അർജുനോടിച്ച ലോറിയും അർജുന്റെ മൃതദേഹവും പുറത്തെടുക്കുമ്പോൾ നിറഞ്ഞ നന്ദിയുമായി ലോറി ഉടമ മനാഫ്. അവനെ ജീവനോടെ കിട്ടുമെന്ന് കരുതിയായിരുന്നു കാത്തിരിപ്പ്. മലയാളികളെല്ലാം കൂടെ നിന്നു. തുടക്കം മുതൽ എം.കെ.രാഘവൻ എം.പിയും കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ഒപ്പം കർണാടക സർക്കാരും ഉണ്ടായിരുന്നു. അർജുന്റെ കുടുംബത്തിന് നൽകിയ വാക്കാണ് അവനെ തിരിച്ചെത്തിക്കുമെന്ന്. പക്ഷെ ജീവനോടെ കഴിഞ്ഞില്ല. മൃതദേഹമായിട്ടെങ്കിലും അവനെ തിരിച്ചെത്തിക്കാനാവുമെന്നത് ആശ്വാസകരമാണ്. ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. ഇനി രണ്ടുവർഷമായെങ്കിലും അതിനായി താനീ പുഴത്തീരത്ത് കാത്തിരിക്കുമായിരുന്നെന്നും മനാഫ്.