gdbcfvbh

കോഴിക്കോട്: ജില്ലയിലെ ഫാം ടൂറിസം സർക്യൂട്ട് പരിചയപ്പെടുത്താനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ടൂറിസം സ്റ്റേക് ഹോൾഡേഴ്സിനായി ഫെമിലിയറൈസേഷൻ ട്രിപ്പ് സംഘടിപ്പിച്ചു. ഡി.ടി.പി.സിയുടെ വിനോദസഞ്ചാര വാരാചരണത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. യാത്രയിൽ ജില്ലയിലെ പ്രധാന ഹോട്ടലുകളിലെ ജനറൽ മാനേജർമാരുടെ പ്രതിനിധികൾ, ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികൾ, സ്റ്റോറി ടെല്ലേഴ്സ്, ടൂർ ഓപ്പറേറ്റേഴ്സ് എന്നിവർ പങ്കെടുത്തു.

തിരുവമ്പാടി, കോടഞ്ചേരി, ഇലന്തുകടവ്, കക്കാടംപൊയിൽ ഭാഗങ്ങളാണ് സന്ദർശിച്ചത്. ലേക്‌വ്യൂ വില്ല, പുരയിടത്തിൽ ഗോട്ട് ഫാം, താലോലം പ്രൊഡക്ട്സ്, അക്വാപെറ്റ്സ് ഇന്റർനാഷണൽ, തറക്കുന്നേൽ അഗ്രോ ഗാർഡൻ, ഫ്രൂട്ട് ഫാം സ്റ്റേ, കാർമ്മൽ ഫാം, ഗ്രേയ്സ് ഗാർഡൻ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. മലയോരമേഖലയെ കോർത്തിണക്കിയുള്ള ഫാം ടൂറിസം സർക്യൂട്ടിന് യാത്രാസംഘം എല്ലാവിധ പിന്തുണയും അറിയിച്ചു. മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസിന് മുന്നിൽ രാവിലെ 7.30ന് വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തുഷാരഗിരി ടൂറിസം മാനേജർ മാത്യു.കെ.സി അദ്ധ്യക്ഷത വഹിച്ചു. അജു എം.മാന്വൽ, നന്ദുലാൽ എന്നിവർ പ്രസംഗിച്ചു. 'ഫാം ടൂറിസം: കോഴിക്കോടിന്റെ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ ജിഹാദ് ഹുസൈൻ, ടി.പി.രാജൻ, സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ സെമിനാറും സംഘടിപ്പിച്ചു.