trafic
കോടതിക്ക് സമീപത്തെ റോഡിൽ ഫോർ വീലറിനായി പാർക്ക് ചെയ്യാൻ അനുവദിച്ച സ്ഥലത്ത് ടൂവിലർ കയ്യടിക്കിയപ്പോൾ

ബത്തേരി ടൗണിൽ ഗതാഗത തടസം നിത്യസംഭവം


സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിലെ അലക്ഷ്യമായ വാഹന പാർക്കിംഗ് ട്രാഫിക് തടസം സൃഷ്ടിക്കുന്നു. വണ്ടികൾ പാർക്ക് ചെയ്യുന്നതിനായി സ്ഥാപിച്ച ബോർഡ് പല സ്ഥലത്തും മാഞ്ഞ് പോയതിനാൽ തോന്നും പോലെയാണ് വാഹനങ്ങൾ റോഡരുകിൽ ഇടുന്നത്. ഫോർവീൽ വണ്ടികൾ പാർക്ക് ചെയ്യേണ്ട സ്ഥലത്ത് ടൂവീലറും, ടൂവീലറുകൾക്ക് അനുവദിച്ച സ്ഥലത്ത് മറ്റ് വണ്ടികളും പാർക്ക് ചെയ്യുന്നതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ചുങ്കം മുതൽ മൈസൂർ റോഡ് വരെയും ട്രാഫിക് ജംഗ്ഷനിലും, കോടതി സമുച്ചയം മുതൽ അഖില പെട്രോൾ പമ്പിന് സമീപം വരെയുമാണ് ട്രാഫിക് തടസം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. മണിക്കുറുകളോളമാണ് ചുങ്കം മുതൽ മൈസൂർ റോഡ് ജംഗ്ഷൻ വരെ ട്രാഫിക് തടസമുണ്ടാകുന്നത്. അലക്ഷ്യമായ വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ ട്രാഫിക് സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ലന്നാണ് ആരോപണം ഉയരുന്നത്.

കോടതിക്ക് സമീപത്തെ റോഡിൽ ഫോർ വീലറിനായി പാർക്ക് ചെയ്യാൻ അനുവദിച്ച സ്ഥലത്ത് ടൂവിലർ കയ്യടിക്കിയപ്പോൾ