qiz
ക്വിസ് മത്സരം

രാമനാട്ടുകര: രാമനാട്ടുകര റസി. അസോസിയേഷൻ ഏകോപന സമിതി (റെയ്‌സ്) യുടെ നേതൃത്വത്തിൽ രാമനാട്ടുകര ഗവ. യു.പി സ്കൂളിൽ ഒക്ടോ. രണ്ടിന് മൂന്നു മണിക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. യു.പി , ഹൈസ്‌കൂൾ - ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. വിഷയം : മഹാത്മാഗാന്ധി . രാമനാട്ടുകര മുനിസിപ്പാലിറ്റി പരിധിയിലുള്ള റസി.അസോസിയേഷനുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 30ന് വൈകിട്ട് അഞ്ചുമണിക്കകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . ഫോൺ: 9847941717. വിജയികൾക്ക് ആറിന് കോഴിക്കോട് ജില്ലാ റസി. അപ്പെക്സ് കൗൺസിൽ - കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. മുഴുവൻ റസി അസോസിയേഷൻ പരിധിയിലും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ശുചീകരണം നടത്തി മാലിന്യ മുക്ത രാമനാട്ടുകര പദ്ധതി വിജയിപ്പിക്കാനും തീരുമാനിച്ചു.