കോഴിക്കോട്: പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ് സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ഒരു ലക്ഷം രൂപയും സൈനുൽ ആബിദ് രൂപകൽപ്പന ചെയ്ത ശിൽപ്പവും സ്നേഹപത്രവുമടങ്ങുന്നതാണ് അവാർഡ്. 2024 സിസംബറിൽ കോഴിക്കോട്ട് അവാർഡ് സമർപ്പിക്കും.