img20240925
കൈയിട്ടാപൊയിൽ - അമ്പല കണ്ടിറോഡ് മന്ത്രി ഉദ്ഘാടം നടത്തിയതിനെ തുടർന്ന് എം.എൽ.എ. ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു

മുക്കം: പത്തര കോടി രൂപ ചെലവിൽ നവീകരിച്ച കൈയിട്ടാപൊയിൽ - മാമ്പറ്റ- വട്ടോളിപറമ്പ്- തൂങ്ങുംപുറം - അമ്പലക്കണ്ടി റോഡ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത നിർമ്മാണം ഉടൻ ആരംഭിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. മാമ്പറ്റ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറ് കിലോമീറ്ററാണ് റോഡിന്റെ നീളം. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, നഗരസഭ കൗൺസിലർമാർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സൂപ്രണ്ടിംഗ് എൻജിനീയർ യു.പി ജയശ്രീ, എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ ഹാഷിം എന്നിവർ പ്രസംഗിച്ചു.