a
മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഇരിങ്ങത്ത് കല്ലുംപുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം യു ഡി എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുകയെന്ന ആവശ്യമുന്നയിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇരിങ്ങത്ത് കല്ലുംപുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, ഇ.അശോകൻ. ഡി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.പി. വേണുഗോപാലൻ, പി.പി. റഫീഖ് , നളിനി നെല്ലൂർ, എം.പി. ബാലൻ, വി.വി അമ്മത്, ശ്രീനിലയം വിജയൻ, കെ.അഷറഫ്, എ.കെ.കുട്ടികൃഷ്ണൻ, ജിഷ കിഴക്കെ മാടായി, സി.എം.ബാബു, എന്നിവർ പ്രസംഗിച്ചു. പി.കെ അനീഷ് , എടത്തിൽ ശിവൻ , ശശി ഊട്ടേരി, ഇ.രാമചന്ദ്രൻ, ടി.പി. നാരായണൻ എന്നിവർ നേതൃത്വം നൽകി.