agana
അന്താരാഷ്ട്ര പോഷകാഹാര മേളയുടെ ഭാഗമായി നൂൽപ്പുഴ പഞ്ചായത്തിലെ അങ്കണവാടി ടീച്ചർമാർ ഒരുക്കിയ ഭക്ഷണ പദാർത്ഥങ്ങൾ

സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര പോഷകാഹാര മേളയുടെ ഭാഗമായി ഭക്ഷണ പ്രിയർക്ക് രുചിവിഭവങ്ങളൊരുക്കി അങ്കണവാടി ടീച്ചർമാർ. നൂൽപ്പുഴ പഞ്ചായത്തിലെ അങ്കണവാടി ടീച്ചർമാരാണ് വിവിധങ്ങളായ പോഷകാഹാരം തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായാണ് വിഭവങ്ങളും ഹെൽത്ത് കോമ്പറ്റി ഷനും സംഘടിപിച്ചത്. കുരുമുളകും അരിപ്പൊടിയും ചേർത്ത് ഇലയിൽ വേവിച്ചെടുത്ത പത്രോഡ, ഞണ്ട് ചമ്മന്തി, താൾ കറി, പ്ലാവില ചെറുപയർ ഉപ്പേരി തുടങ്ങി പാരമ്പരാഗത ഭക്ഷണങ്ങൾ മുതൽ പുതുതലമുറയുടെ ഇഷ്ടവിഭവങ്ങൾ വരെയാണ് ഭക്ഷ്യ പ്രദർശന മേളയിൽ ഒരുക്കിയത്. കൂടാതെ മധുരപലഹാരങ്ങൾ വേറെയും. കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന വിഭവങ്ങളാണ്. അമൃതം പൊടിയാൽ തീർത്ത പലവിധ പലഹാരങ്ങൾ, പപ്പായ പായസം, മുത്താറി പുട്ട്, പലയിനം കൊഴുക്കട്ടകൾ. കൂടാതെ പത്രോഡ എന്ന പലഹാരം, കുമ്പളയില ചാലിച്ചത്, ഞണ്ട് ചമ്മന്തി, താൾ കറി, പ്ലാവില ചെറുപയർ ഉപ്പേരി അങ്ങനെ പോകുന്നു ഇവ. പോഷകാ പ്രദർശന മേളയിലും ഹെൽത്ത് കോമ്പിനേഷനുമായി ഉണ്ടാക്കി കൊണ്ടുവന്ന ഭക്ഷ്യ വിഭവങ്ങളുടെ നീണ്ട നിര. അന്താരാഷ്ട്ര പോഷകാഹാരം മാസാചരണം ഫാഷൻ 2024 ന്റെ ഭാഗമായായിരുന്നു പരിപാടി.
പഞ്ചായത്തിലെ 42 അങ്കണവാടി ടീച്ചർമാരാണ് പോഷകാഹാര പ്രദർശന മേളയിലും മത്സരത്തിലും പങ്കെടുത്തത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സതീശൻ, പഞ്ചായത്തംഗങ്ങളായ അനീഷ് പിലാക്കാവ്,സണ്ണി തയ്യിൽ, ബാലൻ, ഐസിഡിഎസ് സൂപ്പർവൈസർമാരായ സുനിത, സിനി എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര പോഷകാഹാര മേളയുടെ ഭാഗമായി നൂൽപ്പുഴ പഞ്ചായത്തിലെ അങ്കണവാടി ടീച്ചർമാർ ഒരുക്കിയ ഭക്ഷണ പദാർത്ഥങ്ങൾ