gfhvb
കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ സെമിനാറിൽ നിന്ന്

കോഴിക്കോട്: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയും പൊതുസമൂഹം വിഷയത്തിൽ പുലർത്തേണ്ട ജാഗ്രതയും സംബന്ധിച്ച വിഷയം അഡ്വ. പി.എം.ആതിര അവതരിപ്പിച്ചു. ജില്ല പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തൊഴിലിടത്തിൽ ജോലിഭാരം കാരണം അന്തരിച്ച അന്ന സെബാസ്റ്റിന് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി.രാജീവൻ, പി.എസ്.സ്മിജ, കെ.ഷാജിമ, സി.സതീശൻ, സജീഷ് നാരായണൻ, വി.പി.മനോജ്, ആർ.എം.രാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ വനിതാവേദി കൺവീനർ എം.ഷീജ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി സജില.പി.കെ നന്ദിയും പറഞ്ഞു.