wildlife
വന്യജീവി വാരാഘോഷം

ബേപ്പൂർ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങൾ ഒക്ടോ. രണ്ട്, മൂന്ന് തിയതികളിൽ കോഴിക്കോട് മാത്തോട്ടം വനശ്രീയിൽ നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ എന്നിവയിലും ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലുമാണ് മത്സരം. ഓരോ ഇനങ്ങളിലും ഓരോ വിദ്യാലയങ്ങൾക്കും പരമാവധി രണ്ടു വീതം കുട്ടികളെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തിന് രണ്ടു പേരടങ്ങുന്ന ഒരു ടീമായിരിക്കണം. പ്രധാനാദ്ധ്യാപകൻ /പ്രിൻസിപ്പൽ നൽകിയ സാക്ഷ്യപത്രം രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2416900, വെബ്സൈറ്റ് വിലാസം: www.forest.kerala.gov.in.