police
പൊലീസിനെ മർദ്ദിച്ച സംഭവത്തിൽ പിടിയിലായ സഫ്വാൻ, നിധിൻ

പുൽപ്പള്ളി: പുൽപ്പള്ളിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി അന്വേക്ഷിക്കാനെത്തിയ പൊലീസുകാരെ സംഘം ചേർന്നു മർദ്ദിച്ച സംഭവത്തിൽ 2 പേർ റിമാൻഡിൽ. പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മാർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ പുൽപ്പള്ളി ടൗണിനോട് ചേർന്ന മീനം കൊല്ലിയിൽ രാത്രി 11.30 ഓടെ മദ്യപിച്ച് യുവാക്കൾ ബഹളം വെക്കുന്നെന്ന പരാതി ചിലർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. ഇത് അന്വേഷിക്കാൻ ചെന്ന പൊലീസുകാരെയാണ് മർദ്ദിച്ചത്. സി.പി.ഒ അസീസിനെ മർദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. തങ്ങളെ അക്രമിച്ച വിവരം സി.ഐ യെ വിളിച്ച് പറഞ്ഞതിനെ തുടർന്ന് കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. മീനംകൊല്ലി ചെട്ടിയാം തുടിയിൽ സഫ്വാൻ (20), മണപാട്ടുപറമ്പിൽ നിധിൻ (26) എന്നിവരെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള കേസുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

പൊലീസിനെ മർദ്ദിച്ച സംഭവത്തിൽ പിടിയിലായ സഫ്വാൻ, നിധിൻ