 
വടകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആശ്വാസ് പദ്ധതിയിൽ അംഗങ്ങളായുള്ള അഞ്ച് കുടുംബങ്ങൾക്ക് 10 ലക്ഷം വീതം അരക്കോടി രൂപ വടകര ടൗൺ ഹാളിൽ വിതരണം ചെയ്തു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ്വാസ് പദ്ധതി ചെയർമാൻ എ.വി.എം കബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി പദ്ധതി വിശദീകരിച്ചു. ഗ്രന്ഥകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ജിജി കെ തോമസ്, ബാബു മോൻ, എരോത്ത് ഇഖ്‌ബാൽ, അഷ്‌റഫ് മൂത്തേടത്ത്, എം.അബ്ദുൽ സലാം, വിനോദ് പയ്യോളി ,ബാബു കൈലാസ് എന്നിവർ പ്രസംഗിച്ചു.