 
മേപ്പയ്യൂർ: സംസ്ഥാന തല സബ് ജൂനിയർ (35 കെ.ജി) ജൂഡോ മത്സരത്തിൽ സ്വർണം നേടി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്കൂൾ വിദ്യാർത്ഥി ടി.ഷഹബാസ് അമനെ മേപ്പയ്യൂർ ടൗൺ 8ാം വാർഡ് വികസന സമിതി അനുമോദിച്ചു. വാർഡ് വികസ സമിതിയുടെ ഉപഹാരം വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടിയും ചെറുവപ്പുറത്ത് മീത്തൽ ഐരാണിത്തറമൽ ഭാഗം അയൽസഭയുടെ ഉപഹാരം വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബുവും നൽകി.
എം.എസ്.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നൽകിയ അനുമോദനത്തിൽ മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് സെക്രട്ടറി മുജീബ് കോമത്ത് ഉപഹാരം നൽകി. പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി എം.കെ ഫസലുറഹ്മാൻ, മുഹമ്മദ് ഷാദി എന്നിവർ പങ്കെടുത്തു.