 
രാമനാട്ടുകര: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇസാഫ് ബാങ്ക്, ഇസാഫ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ഡിമൻഷ്യ അൾഷിമേഴ്സ് ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ.ടി.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  ഇസാഫ് രാമനാട്ടുകര ബ്രാഞ്ച് ഹെഡ് എൻ.നിഖില മുഖ്യാതിഥിയായി. ഇംഹാൻസ് ഹെഡ് ഓഫ് നഴ്സിംഗിലെ അൽക്ക രാജു പരിശീലന ക്ലാസ് നൽകി. സാന്ത്വനം മാനസികാരോഗ്യ പദ്ധതി ഇസാഫ് ഫൗണ്ടേഷൻ സീനിയർ പ്രൊജക്ട് കോഓർഡിനേറ്റർ സബിൻ. കെ വിശദീകരിച്ചു. അൾഷിമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെ സമ്മാനം വിതരണം ചെയ്തു. എൻ.എസ്.എസ് വോളന്റിയർ എം.ഷാദിൽ സ്വാഗതവും എം.കെ.വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു.