 
ബേപ്പൂർ: ആരോഗ്യത്തിലൂടെ സന്തോഷമുള്ള ജനതയെന്ന ലക്ഷ്യം മുൻനിർത്തി മുൻ സൈനികൻ കൊണ്ടോട്ടി തുറക്കൽ പെരിങ്കടക്കാട് സ്വലാഹുദ്ദീൻ രൂപം നൽകിയ 'മെക് സെവൻ' പുലർകാല വ്യായാമ കൂട്ടായ്മയ്ക്ക് ബേപ്പൂർ പുലിമുട്ടിൽ തുടക്കമായി. എയ്റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷർ, ധ്യാനം, ഫെയ്സ് മസാജ് എന്നീ ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് 'മെക് സെവൻ'.മെക് സെവൻ കോഴിക്കോട് സോൺ 4 കോഓർഡിനേറ്റർ എസ്.പി. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. വി.ബിജീഷ് കുമാർ ക്ലാസെടുത്തു. മെക് സെവൻ സർട്ടിഫൈഡ് ട്രെയിനർമാരായ റാസിക്ക് ഓലശ്ശേരി, ഒ.പി.ശരീഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സിദ്ധീഖ് വൈദ്യരങ്ങാടി, സുധീർ ബേപ്പൂർ എന്നിവർ പ്രസംഗിച്ചു.