hfnjvbgj
ഐ.സി.ടി. അക്കാഡമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺക്ലേവിൽ നിന്ന്

കോഴിക്കോട്: ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.സി.ടി അക്കാഡമി ഓഫ് കേരള 'ദി ക്വാണ്ടം ലീപ്: എ.ഐ. ആൻഡ് ബിയോൻഡ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഐ.സി.എസ്.ഇ.ടി 2024 അന്താരാഷ്ട്ര കോൺക്ലേവ് കാലിക്കറ്റ് ടവറിൽ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ശരത് എം. നായർ (കോഴിക്കോട് സെന്റർ ഓപ്പറേഷൻസ് മാനേജർ, ടാറ്റ എൽക്സി), അഖിൽകൃഷ്ണ ടി. (സെക്രട്ടറി, സി.എ.എഫ്.ഐ.ടി.), ലഫ്റ്റനന്റ് ലക്ഷയ് സിംഗ് (ഹെഡ്, പബ്ലിക് പോളിസി ആൻഡ് ഗവ. അഫയേഴ്സ്, അൺസ്റ്റോപ്പ്), ഐ.സി.ടി.എ.കെ സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ, തോമസ് ജോസഫ് ( ഐ.സി.ടി.എ.കെ കോർപ്പറേഷൻ ലീഡ് ) എന്നിവർ പ്രസംഗിച്ചു. 'ജനറേറ്റീവ് എ.ഐ. വിത്ത് കോപൈലറ്റ് ഇൻ ബിംഗ്' എന്ന വിഷയത്തിൽ വർക്കഷോപ്പ് നടന്നു.