img
അഡ്വ: എം കെ പ്രേംനാഥ് ചരമദിനാചരണവും ഫോട്ടോ അനാഛാദനവും കെ.പി മോഹനൻ നിർവ്വഹിച്ചപ്പോൾ

വടകര: ഓർക്കാട്ടേരി അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അഡ്വ.എം.കെ പ്രേംനാഥ് അനുസ്മരണം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ ടി.എൻ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷുഹൈബ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വി.കെ. സന്തോഷ്‌ കുമാർ, എ.കെ.ഗോപാലൻ, വി.ലത്തീഫ്, പി.കെ.കുഞ്ഞിക്കണ്ണൻ, എ.കെ.ബാബു, രാജഗോപാലൻ, എം.കെ. കുഞ്ഞിരാമൻ, ടി.കെ.വാസു, ഇ.രാധാകൃഷ്ണൻ, എറോത്ത് മൂസ, കെ ശശികുമാർ, കെ.ലീല, വത്സല, രമേശ്‌ ബാബു, ടി.ടി.കെ സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഒ.പി.പ്രേമിനി സ്വാഗതവും, ഒ.കെ.രാജൻ നന്ദിയും പറഞ്ഞു.