kunnamangalamnwewws

കുന്ദമംഗലം: കാരന്തൂർ പി.ഡബ്ലിയു.ഡി ഓഫീസ് പരിസരത്ത് പുതുതായി സ്ഥാപിച്ച ട്രാൻസ്‌ഫോർമർ പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദ്വിതി പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷൻ പരിധിയിൽ സ്ഥാപിച്ച നാല് ട്രാൻസ്‌ഫോർമറുകളിൽ ഒന്നാണിത്. വോൾട്ടേജ് ക്ഷാമം പരിഹരിക്കൽ, ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കൽ, പുതിയ ട്രാൻസ്ഫോർമറുകളും ലൈനുകളും സ്ഥാപിക്കൽ, ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയ്ക്കായി കുന്ദമംഗലം സെക്ഷനിൽ ഇക്കൊല്ലം 2 കോടി 5 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. ഷൈജ വളപ്പിൽ, പടാളിയിൽ ബഷീർ, പി.അഷ്റഫ് ഹാജി, കെ.ടി.അജ്മൽ, ഇ.ടി.പ്രവീഷ്, കെ.ഹരികൃഷ്ണ, ഷഫീന മുബാറക്, എം.സി.രാജൻ, പുല്ലാട്ട് അസീസ്, മാക്കിൽ സലിം, വി.കെ.കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.