
മുക്കം: നഗരസഭയും അൽ ഇർഷാദ് വിമെൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ജില്ലാ ശുചിത്വമിഷനും ചേർന്ന് സംഘടിപ്പിച്ച സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ഇരുവഞ്ഞിപ്പുഴ ശുചീകരിച്ചു. നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ബോട്ടും തോണിയും ഉപയോഗിച്ച് നടത്തിയ ശുചീകരണം സ്വച്ഛ് ഭാരത് മിഷൻ ബ്രാൻഡ് അബാസിഡർ കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രജിത പ്രദീപ്, ഇ.സത്യനാരായണൻ, ഗൗതമൻ, ബിബിൻ ജോസഫ്, സുരേഷ് ബാബു, പി.ജോഷില, ശിവൻ വളപ്പിൽ, എ.കല്യാണിക്കുട്ടി, ഉസൈൻ മേപ്പള്ളി, സെലീന, ലിജോ ജോസഫ്, കൃപ രഞ്ജിത്ത്, അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.