pushpan
കൂ​ത്തു​പ​റ​മ്പ് ​വെ​ടി​വെ​യ്പി​ൽ​ ​ജീവിക്കുന്ന രക്ഷസാക്ഷി​ ​പു​ഷ്പ​ന്റെ​ ​മൃ​ത​ദേ​ഹം​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സാ​യ​ ​യൂ​ത്ത് ​സെ​ന്റ​റി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്നു

കോഴിക്കോട്: കൂത്തുപറമ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് നാട് ഇന്ന് വിട നൽകും. ഇന്നലെ വൈകീട്ട് മൂന്നരയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ച പുഷ്പന്റെ മൃതദേഹം വൈകീട്ടോടെ കോഴിക്കോട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിലേക്ക് കൊണ്ടുവന്നു. നേതാക്കളടക്കം ആയിരക്കണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു. രാവിലെ എട്ടുമണിക്ക് യൂത്ത് സെന്ററിൽ നിന്ന് വിലാപയാത്രയായി മൃതദേഹം ജന്മനാടായ ചൊക്ലി മേനപ്രത്തേക്ക് കൊണ്ടുപോകും. റോഡിന്റെ ഇരുഭാഗങ്ങളിലുള്ളവർക്കും കാണാൻ സൗകര്യമൊരുക്കും. കോഴിക്കോട്, എലത്തൂര്, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹിപാലം, പുന്നോൽ വഴി 10 മണിക്ക് തലശേരി രി ടൗൺഹാളിലെത്തിക്കും. 10 മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം. ശേഷം പള്ളൂർ വഴി ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിക്കും. 12 മണി മുതൽ വൈകുന്നേരം നാലരവരെ രാമവിലാസം സ്‌കൂളിൽ പൊതുദർശനം. ചൊക്ലി മേനപ്രത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അഞ്ച് മണിക്ക് വീട്ടുപരിസരത്ത് സംസ്‌കരിക്കും.