sathi

ബേപ്പൂർ: സി.പി.എം ബേപ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.വി.അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കയർ ഫാക്ടറിക്ക് സമീപത്ത് നിന്നാരംഭിച്ച പ്രകടനം ബേപ്പൂർ അങ്ങാടിയിൽ സമാപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും തകർക്കാനുള്ള അൻവറിന്റെ ശ്രമം നടക്കില്ലെന്നും ഇടതുപക്ഷത്തെ വഞ്ചിച്ച അൻവർ ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം എം.എൽ.എ സ്ഥാനം ഒഴിയുകയാണ് നല്ലതെന്നും മുതിർന്ന സി.പി.എം നേതാവ് കെ.വി.ശിവദാസൻ പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗം പണിക്കശ്ശേരി രമേശൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ തോട്ടുങ്ങൽ രജനി, ശരത്ത്, ആനന്ദൻ എന്നിവർ സംസാരിച്ചു.