
കുറ്റ്യാടി: കായക്കൊടി വന്യമൄഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുക, കാഷിക കടം എഴുതിത്തള്ളുക, ഇ.എസ്.എ കരട് ലിസ്റ്റിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കായക്കൊടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന സെക്രട്ടറി എം.പി.വിജയൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കോരംങ്കോട്ട് മൊയ്തു, പി.കെ.സുരേന്ദ്രൻ, കെ.പി.ബിജു, ഇ.ലോഹിദാക്ഷൻ, ആർ.സജീവൻ, പി.പി.മൊയ്തു, പപ്പൻ.കെ.പി, പ്രകാശൻ.സി.പി, വിജേഷ്, അമ്മത്, എൻ.പി.മൊയ്തു, കെ.വി.കണാരൻ, വത്സരാജ്.വി.കെ, യു.വി.ബഷീർ, ഇ.കെ.ആറ്റക്കോയതങ്ങൾ, മഴങ്ങിയിൽ കുഞ്ഞമ്മദ്, സാലിഹ്.വി.പി എന്നിവർ സംസാരിച്ചു.