x

കോഴിക്കോട്: നാടിനും വീടിനും നൊമ്പരമായി അർജുൻ മണ്ണിലലിഞ്ഞെങ്കിലും കുടുംബത്തെ നേരിൽകണ്ട് ആശ്വസിപ്പിക്കാൻ കണ്ണാടിക്കലിലെ അമരാവതി വീട്ടിൽ നിരവധിപേർ എത്തുന്നു. സംസ്കാര ചടങ്ങിന് എത്തിച്ചേരാൻ കഴിയാത്തതിലെ വിഷമം പങ്കുവച്ചാണ് പലരും എത്തുന്നത്. കോഴിക്കോടിന് പുറമെ, വയനാട്, കണ്ണൂർ, മലപ്പുറം, തൃശൂർ തുടങ്ങിയ സമീപ ജില്ലകളിൽ നിന്നുള്ളവരടക്കമുണ്ട്. അർജുന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചും കുഴിമാടത്തിൽ അന്തിമോപചാരം അർപ്പിച്ചുമാണ് അവർ മടങ്ങുന്നത്.

ശനിയാഴ്ച രാത്രി സ്പീക്കർ എ.എൻ.ഷംസീർ, എം.കെ.മുനീർ എം.എൽ.എ, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.വി.ജയരാജൻ, ബിനീഷ് കോടിയേരി തുടങ്ങിയവരടക്കം എത്തിയിരുന്നു. അർജുന്റെ മരണാനന്തര ചടങ്ങ് ഇന്ന് നടക്കും.