t

വടകര: യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ നിന്ന് മീത്തലങ്ങാടി കക്കാട്ട് പള്ളി മേഖലകളിലേക്കുള്ള റോഡ് ഉപരോധിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിന്റെ ഫലമായാണ് റോഡ് തകർന്നത്. മാസങ്ങളായി ഈറോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അടിയന്തരമായി റോഡ് റീടാറിംഗ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്.

ഉപരോധസമരം യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി.നിജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കാർത്തിക് ചോറോട് അദ്ധ്യക്ഷത വഹിച്ചു. പി.ടി.കെ.നജ്മൽ, രജിത്ത് മാലോൽ, മുഹമ്മദ്‌ മിറാഷ്, രാകേഷ്.കെ.ജി, റയീസ് കോടഞ്ചേരി, ഗായത്രി മോഹൻദാസ്, ദിൽരാജ് പനോളി, ജിബിൻരാജ് കൈനാട്ടി, സിജു പുഞ്ചിരിമിൽ, സുഭാഷ് ചെറുവത്ത്, പ്രകാശൻ.എൻ.കെ, ജുനൈദ്, സവാദ്, ഷഫീൻ, ബിജു മൊട്ടേമ്മൽ എന്നിവർ നേതൃത്വം നൽകി.