photo

ബാലുശ്ശേരി: ഉണ്ണികുളം സർവീസ് സഹകരണ ബാങ്ക് ജനറൽ ബോഡി യോഗം കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെ ചൂഷണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കണമെന്നും സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിറുത്തുന്നതിന് ഭരണ സമിതിയും ജീവനക്കാരും അംഗങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് സുരേഷ്.എം.കെ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് കെ.സി.സുരേഷ്കുമാർ അവതരിപ്പിച്ചു. കെ.രാധാകൃഷ്ണൻ സംസാരിച്ചു. സുരേഷ് ബാബു സ്വാഗതവും ഇ.കെ.നൗഷാദ് നന്ദിയും പറഞ്ഞു. മാസ നിക്ഷേപ പദ്ധതി ബൈലോ ഭേദഗതിക്ക് ജനറൽ ബോഡി അംഗീകാരം നൽകി.