
കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹമീ കുപ്പായം, ജീവാമൃതം പദ്ധതികളുടെ ഭാഗമായി കാരന്തൂരിൽ സൗജന്യവസ്ത്രവിതരണ കേന്ദ്രം ആരംഭിച്ചു. വി.ചന്ദ്രൻ ഗുരുക്കൾ കൈരളി ആയുർവേദിക് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജിത്ന ഷിബുലാൽ ഉദ്ഘാടനം ചെയ്തു. പുതിയ വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്ന സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ പദ്ധതിയാണ് സ്നേഹമീ കുപ്പായം. ഉപയോഗിക്കാതെ ബാക്കി വന്ന മരുന്ന് ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതിയാണ് ജീവാമൃതം. ചടങ്ങിൽ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. എം.പ്രമീള നായർ, ഉദയകുമാർ, തുളസീദാസ്, രൂപേഷ്, എം.കെ.സത്യൻ എന്നിവർ പ്രസംഗിച്ചു.