
മേപ്പയ്യൂർ: ഇരിങ്ങത്ത്- നടുവണ്ണൂർ റൂട്ടിൽ ബസ് സർവീസ് അനുവദിക്കണമെന്ന് സി.പി.എം മരുതേരി പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നേരത്തെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. പയ്യോളിയിൽ നിന്ന് നടുവണ്ണൂർ, ഉള്ള്യേരി, ബാലുശ്ശേരി ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴിയാണിത്. മാവുള്ളകണ്ടി നാരായണൻ- രാഘവൻ നഗറിൽ നടന്ന സമ്മേളനം ഏരിയാ കമ്മിറ്റി അംഗം അഡ്വ. കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പി.എം.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാജീവൻ, എൻ.എം.ദാമോദരൻ, എ.സി.അനൂപ്, കെ.ടി.കെ.പ്രഭാകരൻ, ഇ.ശ്രീജയ, എൻ.പി.ശോഭ എന്നിവർ സംസാരിച്ചു. കെ.എം.രാജീവനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.