പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിലുള്ളനൂറേക്കർ പാടശേഖരത്തിൽ കൃഷി വകുപ്പ് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളി ആരംഭിച്ചു. അമ്പലവയൽ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് നെൽചെടികൾക്കുണ്ടാകുന്നരോഗബാധ തടയുന്നതിനായി മരുന്ന് തളിക്കുന്നത്. ഡ്രോണിൽ ഘടിപ്പിച്ച പ്രത്യേക ടാങ്കിലാണ് മരുന്ന് നിറക്കുന്നത്. സ്യൂഡോമോണസ് ലായനിയാണ് ഇപ്പോൾ തളിക്കുന്നത്. പാടശേഖരത്തിൽ നട്ട നെൽ ചെടികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞ നിറം കണ്ടതിനെത്തുടർന്ന് അധികൃതർ ഇടപെടുകയായിരുന്നു. നൂറേക്കർ പാടശേരത്ത് മരുന്ന് തളിക്കാൻ ഒരാഴ്ചയോളം സമയമാണ് എടുക്കുന്നത്. നെൽപാടത്ത് വളരെ വേഗത്തിലാണ് മരുന്ന് തളിക്കൽ. കൂടുതൽ നെൽ പാടങ്ങൾ ഉണ്ടാകുമ്പോൾ ഇതിനിടയിൽ നെൽ ചെടികൾക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ കണ്ടുപിടിക്കാനും ഡ്രോൺ ഉപയോഗിച്ച്സാധിക്കും. കൊളവള്ളിയിൽ ഇത് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള മരുന്ന് തളിക്കൽ. യന്ത്രവത്ക്കരണം എല്ലായിടത്തും എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
കൊളവള്ളി പാടശേഖരത്തിൽആരംഭിച്ച ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് തളിക്കൽ