
വടകര: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വനിതകൾക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. ഓർക്കാട്ടേരി ചാപ്റ്ററിന്റെ കീഴിൽ എട്ട് വനിതകൾക്കാണ് വാഹനങ്ങൾ വിതരണം ചെയ്തത്. ഓർക്കാട്ടേരി ശിവക്ഷേത്ര പരിസരത്ത് എടച്ചേരി പൊലീസ് ഇൻസ്പെക്ടർ ഷീജു ടി കെ ഫ്ലാഗ് ഓഫ് ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് പി.പി.കെ രാജൻ, സെക്രട്ടറി പ്രജിത്ത് സ്നേഹശ്രീ,സംസ്ഥാന കമ്മിറ്റി അംഗം തില്ലേരി ഗോവിന്ദൻ, നോർത്ത് കേരള സെക്രട്ടറി റിനീഷ് കെ, ട്രഷറർ ഒ.കെ.ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.