
മുക്കം: ഭാരതീയ ദളിത് കോൺഗ്രസ് ജില്ല പ്രവർത്തക കൺവെൻഷൻ മുക്കം ബി.പി മൊയ്തീൻ സേവാമന്ദിർ ഹാളിൽ സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ഉദ്ഘാടനം ചെയ്തു. പട്ടിക വിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ പരിരക്ഷയിൽ മേൽത്തട്ട് നടപ്പിലാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം തങ്ങൾ നടപ്പിലാക്കാനുദ്ദേശിച്ച നയം പോലെയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ഇ.കെ.ശീതൾരാജ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. സുരേന്ദ്രൻ, ഇ.എസ്. ബൈജു, വി.എസ്. അഭിലാഷ്, പി .പി. സാമികുട്ടി, ബാബു കോതൂർ, സുരേഷ് കണ്ണാടിക്കൽ,എം. മധു, വി.പി.സ്മിത എന്നിവർ പ്രസംഗിച്ചു. കണ്ണൻ ചെറുവാടി സ്വാഗതവും രതീഷ് മാട്ടുമുറി നന്ദിയും പറഞ്ഞു.