road
എസ്.പി ഓഫീസ് എമിലി റോഡിൽ അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ചതിനെ തുടർന്ന് ചെളി റോഡിലേക്ക് ഒഴുകിയെത്തിയ നിലയിൽ

കൽപ്പറ്റ: അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ചതിനെ തുടർന്ന് റോഡ് ചെളിക്കുളമായി. എസ്.പി ഓഫീസ് എമിലി റോഡിലേക്കാണ് ചെളി ഒഴുകിയെത്തിയത്. കഴിഞ്ഞദിവസം രാത്രിയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന്
ചെളി റോഡിലേക്ക് ഒഴുകുകയായിരുന്നു. ഇരുചക്രവാഹനങ്ങളുമായി എത്തിയവർ ചെളിയിൽ തെന്നി വീണു. നേരത്തെ ഇതേ സ്ഥലത്ത് ചെളിയിൽ തെന്നി വീണ് സ്‌കൂട്ടർ യാത്രക്കാർ അപകടത്തിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റോഡിലേക്ക് മണ്ണ് ഒഴുകി എത്താതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി കച്ചവടാവശ്യാർത്ഥം സ്വകാര്യ വ്യക്തികളാണ് ഇവിടെ കുന്നിടിച്ചത്. കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തു നിന്നുമാണ് അശാസ്ത്രീയമായ രീതിയിൽ കുന്ന് ഇടിച്ചുനിരത്തുന്നത്. ഓവുചാല് മണ്ണിട്ട് മൂടിയതാണ് റോഡിലേക്ക് ചെളി ഒഴുകാൻ കാരണം. മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതിയില്ലെന്നാണ് സൂചന.

എസ്.പി ഓഫീസ് എമിലി റോഡിൽ അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ചതിനെ തുടർന്ന് ചെളി റോഡിലേക്ക് ഒഴുകിയെത്തിയ നിലയിൽ