
ചെറുവള്ളി:ശാരീരിക അവശതകളുള്ളവർക്ക് ക്ഷേത്രദർശനം നടത്താൻ റാംപും അതിലൂടെ സഞ്ചരിക്കാൻ വീൽച്ചെയറുമൊരുക്കി ചെറുവള്ളി ദേവീക്ഷേത്രം. ഭിന്നശേഷിക്കാരായ ഭക്തരെ ബന്ധുക്കളെടുത്ത് നടകയറ്റേണ്ടിവരുന്ന ദുരിതാവസ്ഥ കണ്ട ഉപദേശകസമിതി ഇതിനൊരു പരിഹാരമായാണ് റാംപ് നിർമ്മിച്ചത്. ഒരു ഭക്തൻ വഴിപാടായാണ് റാംപ് നിർമ്മിച്ചുനൽകിയത്. ക്ഷേത്രത്തിലെ പ്രധാനകവാടത്തിന് അരികിലൂടെയാണ് റാംപ്. സലിംബാരൽസിലെ എം.എസ്.തങ്കപ്പന്റെ സ്മരണാർത്ഥം മകൻ ഗീത ട്രേഡേഴ്സ് ഉടമ ശ്രീജിത്ത് ചക്രക്കസേര ദാനം ചെയ്തു.