uu

എലിക്കുളം: കുരുമുളക് തോട്ടത്തിൽ ദ്രുതവാട്ടത്തിനെതിരെ കുമിൾനാശിനി പ്രയോഗം നടത്താൻ താത്പര്യമുള്ള കർഷകർ എലിക്കുളം കൃഷിഭവനുമായി ബന്ധപ്പെടണം. കുറഞ്ഞത് 200 കുരുമുളക് ചെടികളെങ്കിലും ഉണ്ടാകണം. 20 സെന്റിൽ കുറയാതെ പച്ചക്കറി കൃഷി ചെയ്തിട്ടുള്ളതും വിപണനം നടത്തുന്നവരുമായ കർഷകർക്ക് കൃഷിഭവനിൽ നിന്ന് ആനുകൂല്യം നൽകും. പന്തൽ ഉള്ള ഇനത്തിന് ഒരു ഹെക്ടറിന് 25,000 രൂപയും പന്തൽ ഇല്ലാത്ത ഇനങ്ങൾക്ക് ഹെക്ടറിന് 20,000 രൂപയുമാണ് ആനുകൂല്യം. അർഹരായ കർഷകർ കരമടച്ച രസീത് , ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് ഇവയുമായി 5നകം കൃഷിഭവനിൽ അപേക്ഷ നൽകണം.

ജൈവകൃഷി പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിലവിൽ പൂർണമായും ജൈവകൃഷി രീതിയിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നവരും ഭാവിയിൽ ജൈവകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരും കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം. കരമടച്ച രസീത്, ആധാർകാർഡ് ഇവയുടെ കോപ്പിയുമായി ഈമാസം അഞ്ചിനകം രജിസ്റ്റർ ചെയ്യണം.