r

വൈക്കം: സോഷ്യൽ മീഡിയ കൂട്ടായ്മയായ എമർജിംഗ് വൈക്കം കുട്ടികളിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ച് ഓൺ ഡിവൈ.എസ്.പി സിബിച്ചൻ ജോസഫ് നിർവഹിച്ചു. എമർജിംഗ് വൈക്കം അഡ്മിൻ അഡ്വ.എ മനാഫ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുരൂപ് ബി.ആർ, സ്ക്രിപ്ട് സംവിധായകൻ ഷാഹുൽ ഹമീദിന് കൈമാറി. പിന്നണി ഗായകൻ ദേവാനന്ദ്, വൈക്കം ഭാസി, ഹാരിസ് മണ്ണഞ്ചേരി, പള്ളിപ്പുറം സുനിൽ, സൗമ്യ നിതേഷ്, കാർത്തികേയൻ,സിന്ധു വിജയകുമാർ, പ്രസാദ് മാക്കിയിൽ, സജിത് ബാലകൃഷ്ണൻ, അനീഷ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.