പാലാ: തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന നീന്തൽ മത്സരത്തിൽ കോട്ടയത്തിന്റെ കെവിൻ ജിനു പുരുഷന്മാരുടെ 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോകിൽ റെക്കാർഡോടെ സ്വർണ മെഡൽ നേടി. തിരുവനന്തപുരത്തിന്റെ ആദർശ് എം സ്ഥാപിച്ച റെക്കാർഡാണ് കെവിൻ തിരുത്തിയത്. 50,100 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോകിലും കെവിൻ സ്വർണമെഡൽ നേടിയിരുന്നു. പാലാ സെന്റ് തോമസ് കോളജ് നീന്തൽ കുളത്തിൽ സൗമി സിറിയക് തോപ്പിലിന്റെ കീഴിൽ പരിശീലനം നേടുന്ന കെവിൻ ദേശീയ മത്സരത്തിനായി ബംഗളൂരുവിൽ പ്രശസ്‌ത നീന്തൽ പരിശീലകനായ എ.സി ജയരാജിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം.