joseph

തൊടുപുഴ: മുതലക്കോടം-പഴുക്കാക്കുളം പി.ഡബ്ല്യൂ.ഡി റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തമായി.നഗരത്തിലെ പ്രധാനപ്പെട്ട ഒരു റസിഡൻഷ്യൽ ഏരിയയാണ് പഴുക്കാക്കുളം. ദിവസേന നിരവധി യാത്രക്കാർ കാൽനടയായും വാഹനങ്ങളിലും ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. മുതലക്കോടത്ത് പഴുക്കാക്കുളം വഴി ഏഴല്ലൂർ, കാരുപ്പാറ എന്നിവടങ്ങളിലേക്ക് എത്താൻ കഴിയുന്ന റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ഫണ്ട് നൽകണമെന്ന് അപേക്ഷിച്ച് പി.ജെ ജോസഫ് എം.എൽ.എ.ക്ക് കേരള കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു.പ്രസിഡന്റ് കെ. കെ.ജോസഫ്,അഡ്വ.ജോസഫ് ജോൺ,ഷാജി പീടികപറമ്പിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത് .