
തൊടുപുഴ : കമ്മിറ്റികൾ പുന:സംഘടിപ്പിച്ച് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 35 വാർഡുകളിലെയും കോൺഗ്രസ് പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് സി.പി. മാത്യു പറഞ്ഞു . വെങ്ങല്ലൂർ ശരോൺ ഹാ ളിൽ നടന്ന മണ്ഡലം കോൺഗ്രസ്ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ബാബു, എം എച്ച്. സജീവ് എന്നിവർ ചേർന്ന് കോൺഗ്രസ് പതാക ഉയർത്തി. മിഷൻ 2025ൻ്റെ ലക്ഷ്യങ്ങളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു.