കട്ടപ്പന : സി.എച്ച്.ആർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കാർഡമം ഹിൽ
റിസർവിന് പുറത്താണ് 15720 ഏക്കർ വനഭൂമിയുള്ളത്.ഇത് ഇതിനുള്ളിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് മുന്നോട്ടുകൊണ്ടുപോകുന്നവർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന്സംശയിക്കു. അങ്ങനെ വരുത്തിത്തീർത്താൽ കർഷകർക്ക് 50,000 ഏക്കറോളം കൃഷിയിടം നഷ്ടമാകും.സിഎച്ച്ആറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ വാദം തുടങ്ങുന്നതിനു മുമ്പ് സംസ്ഥാന സർക്കാരും വനം വകുപ്പും റവന്യു വകുപ്പും യോജിച്ച്
കർഷകർക്ക് അനുകൂലമായ തീരുമാനംഎടുക്കണം..കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ യോഗം ചേർന്നു.അസോസിയേഷൻ പ്രസിഡന്റ് ജോയിച്ചൻ
കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷൈൻ വർഗീസ് , വൈസ് പ്രസിഡന്റ് ചിത്രാ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.