medical

കോട്ടയം : ഹോമിയോപ്പതി വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്നിലവിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻ ഈറ്റക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി. എൽ. ജോസഫ്, ഇത്തമ്മ മാത്യു, ജോളി ടോമി, മെഡിക്കൽ ഓഫീസർ ഡോ. നിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് കെയർ നഴ്‌സ് സുജാത സ്റ്റാൻലിയെ ആദരിച്ചു. തുടർന്ന് എൺപതോളം വയോജനങ്ങൾക്ക് യോഗയിൽ പ്രത്യേകപരിശീലനം നൽകി. ഡോ. അനു, ഡിസ്‌പെൻസറി ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.