വൈക്കം: വയനാടിന്റെ അതിജീവനത്തിനായി യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റി 30 വീട് നിർമ്മിച്ച് നൽകുന്നതിന്റെ കൈത്താങ്ങാകാൻ യൂത്ത് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ഇതുവഴി സമാഹരിച്ച തുക യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറി. ബിരിയാണി ചലഞ്ച് കെ.പി.സി.സി മെമ്പർ മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാക്സൺ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആദർശ് രഞ്ചൻ, പഞ്ചായത്ത് മെമ്പർമാരായ രമേശ് പി.ദാസ്, കെ.ബിനിമോൻ, സിനി സലി, കോൺഗ്രസ് നേതാക്കളായ അതുല്യ പ്രദാപചന്ദ്രൻ, എം.ഗോപാലകൃഷ്ണൻ, ടി.എ മനോജ്, സാജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.