drug

കോട്ടയം : വന്ദനം ലഹരിമുക്ത നവകേരളം എന്ന പേരിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്‌കൂൾതല ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ജാഗ്രതാസമിതി കോ-ഓർഡിനേറ്റർമാർക്കുള്ള ഏകദിന ശില്പശാലയും ഇന്നും നാളെയുമായി നടക്കും. രാവിലെ 10 ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല അദ്ധ്യക്ഷനാകും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ലോഗോ പ്രകാശനം ചെയ്യും.

തുടർന്ന് നടക്കുന്ന ശില്പശാല ഡോ. ആർ. ജയപ്രകാശ്, ദീപേഷ് എ.എസ് എന്നിവർ നയിക്കും.