ആർപ്പുക്കര : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അതിരമ്പുഴയിൽ എം.ജി സർവകലാശാല കവാടത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . അതിരമ്പുഴ കവലയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.