a

കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത നേര്യമംഗലം ചാത്തമറ്റം വള്ളക്കടവ് ഭാഗത്ത് കൊന്നക്കൽ വീട്ടിൽ റോബിൻസൺ ജോസഫിനെ (32) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 31 ന് രാത്രിയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും തകർത്തത്. സംഭവത്തിനുശേഷം രക്ഷപ്പെട്ടു. ശാസ്ത്രീയ പരിശോധനയിലാണ് അക്രമികളെ തിരിച്ചറിഞ്ഞത്. കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ യു ശ്രീജിത്ത്, എസ്.ഐ നെൽസൺ സി.എസ്, സി.പി.ഒമാരായ അജിത്ത്, അജേഷ്, അനിക്കുട്ടൻ, വിവേക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.