കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലം കോൺഗ്രസ് നേതൃത്വ ക്യാമ്പ് നടത്തി. നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 260 പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ന്യൂജന്റ് ജോസഫ്, പി.സ് രഘുറാം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ടി.ജോസഫ്, ജാൻസ്‌ കുന്നപ്പള്ളി, സുന്നു ജോർജ്, ദിവാകരൻ നായർ ,മിനി മത്തായി, ബേബി തൊണ്ടംകുഴി, അജോ ജോസ്, ഷാജി പുതിയിടം, ജിൻസൺ ചെറുമല, സിബി ഓലിക്കൽ, ബിജു മൂലംകുഴ തുടങ്ങിയവർ നേതൃത്വം നല്കി.